പയ്യോളി: അഴിമതിയിൽ മുങ്ങിയ പിണറായി സര്‍ക്കാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പയ്യോളിയിലെ വിവിധ വാർഡുകളിൽ വഞ്ചനാദിനം ആചരിച്ചു
തച്ചൻകുന്ന്, കീഴൂർ, പയ്യോളി, അയനിക്കാട് പള്ളി, അയനിക്കാട് പോസ്റ്റ് ഓഫീസ്, ഇരിങ്ങൽ, പെരിങ്ങാട്, ഓയിൽ മിൽ, കോട്ടക്കല്‍ ബീച്ച് റോഡ്, പോസ്റ്റ് ഓഫീസിന് സമീപം, അറുവയിൽ, പയ്യോളി ബീച്ച് എന്നിവിടങ്ങളിൽ പ്രതിഷേധ സമരം നടത്തി. കീഴൂരിൽ മഠത്തിൽ നാണു ഉദ്ഘാടനം ചെയ്തു. അയനക്കാട് പള്ളിക്ക് സമീപം മഠത്തിൽ അബ്ദുറഹ്‌മാനും, അയനിക്കാട് ബി.എം ജയദേവനും, ഇരിങ്ങലിൽ പുത്തൂക്കാട് രാമകൃഷ്ണനും ഓയിൽ മില്ലിൽ പുന്നോളി കുഞ്ഞികൃഷ്ണനും ഉദ്ഘാടനം ചെയ്തു. കോട്ടക്കലിലെ ഉദ്ഘാടനം എസ്.വി.അബ്ദുള്ള നിർവഹിച്ചു. അറുവയിൽ പടന്നയിൽ പ്രഭാകരനും തച്ചൻ കുന്നിൽ മുജേഷ് ശാസ്ത്രിയും,ബിസ്മി നഗറിന് സമീപം എ.പി.റസാക്കും, കോട്ടക്കൽ പോസ്റ്റാഫീസിന് സമീപം സദ്കത്ത് കോട്ടക്കലും മേലടി ഭജനമഠത്തിന് സമീപം പി.എം.ഹരിദാസനും ഉദ്ഘാടനം ചെയ്തു.