k-ral-l
കെ.റയിലിനെതിരെ കൈനാട്ടിൽ കുടിൽ കെട്ടി പ്രതിഷേധ സമരം

വടകര: കേരളപിറവിദിനത്തിൽ കെ-റെയിൽ പദ്ധതി ഉപേക്ഷിക്കുക എന്ന മുദ്രാവാക്യവുമായി കുടിയിറക്കലിനെതിരെ കുടിൽകെട്ടൽ പ്രതിഷേധം സംഘടിപ്പിച്ചു.

കുടിയിറക്കുന്നവർക്ക് തെരുവോരം തുണ എന്ന ബാനർ പിടിച്ചാണ് സമരസമിതി പ്രതിഷേധിച്ചത്. കുടിയിറക്കൽ അല്ല കുടിയിരുത്തലാണ് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമെന്ന് കെ റെയിൽ വിരുദ്ധ ജനകീയ സമിതി ചെയർമാൻ സി. നിജിൻ പറഞ്ഞു.

കൈനാട്ടി പ്രദേശത്ത് ദേശീയപാതയ്ക്ക് സ്ഥലംവിട്ടു നൽകിയവർ തന്നെയാണ് കെ.റയിൽ പദ്ധതിക്കും വീടും സ്ഥലവും വിട്ട് നൽകേണ്ടിവരുന്നത്. പതിനായിരങ്ങളെ കുടിയിറക്കുന്ന കെ റയിൽ പദ്ധതിയിൽ നിന്ന് സർക്കാർ പിൻമാറണമെന്ന് ജനകീയ സമിതി ആവശ്യപ്പെട്ടു. അസീസ് കോറോത്ത്, വി. ഷൈജ, കെ.ടി ജയരാജൻ,​ എം. വിനോദൻ, പി.എംസജീവൻ,​ കെ.പി രതീശൻ, സി. രമേശൻ,​ കെ.കെ മനോജ്, ഇ. രജിൽ എന്നിവർ പ്രസംഗിച്ചു.