കോഴിക്കോട് : കോർപ്പറേഷൻ ഹരിതകേരളം മിഷൻ പദ്ധതികളുടെ ഭാഗമായി ഗവ: മോഡൽ ഹൈസ്ക്കൂൾ കാമ്പസിൽ 2 ലക്ഷം രൂപ ചെലവിൽ സ്ഥാപിച്ച ബയോ പാർക്ക് മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കേരളത്തിൽ ആദ്യമായാണ് മാലിന്യ പരിപാലനം സംബന്ധിച്ച് വിദ്യാർഥികളിലും പൊതുജനങ്ങളിലും അവബോധം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെ വിദ്യാലയത്തിൽ ബയോ പാർക്ക് ആരംഭിച്ചത്. ജൈവ അജൈവ മാലിന്യ പരിപാലന സംവിധാനങ്ങളുടെ മാതൃകകളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.
ഹരിത കർമ്മ സേന, വിവിധ റസിഡന്റ് അസോസിയേഷനുകൾ വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജന പ്രതിനിധികൾ ഉദ്യോഗസ്ഥർ എന്നിവർക്ക് മാലിന്യ സംസ്കരണത്തിൽ പരിശീലനം നൽകുകയും ചെയ്യും.
കെ.വി.ബാബുരാജ്, എം. രാധാകൃഷ്ണർ, കൗൺസിലർ മൊയ്തീൻകോയ, ഹരിത കേരളം ജില്ലാ കോ-ഓർഡിനേറ്റർ പി. പ്രകാശ്, ശുചിത്വമിഷൻ കോഓർഡിനേറ്റർ പി.എം. സൂര്യ, മുനിസിപ്പൽ സെക്രട്ടറി ബിനു ഫ്രാൻസിസ്, ഡോ. ഗോപകുമാർ, എച്ച്.ഐ ശിവൻ, ഹരിത കേരളം ആർ.പി മാരായ എ.രാജേഷ്, പി.പ്രിയ, കെ. അമൃത,കെ.വി. അജിത്ത്,കെ. നിഷ, ടി.പി. രാധാകൃഷ്ണൻ, സുമലത, കെ.സി അഹമ്മദ് കുട്ടി,ആതിര, നീതു, രതിന എന്നിവർ പങ്കെടുത്തു.