കോഴിക്കോട്: നോർത്ത് നിയോജകമണ്ഡലത്തിലെ ബി.ജെ.പി തിരഞ്ഞെടുപ്പ് കമ്മിറ്റി കാര്യാലയം പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്തു.
നോർത്ത് മണ്ഡലം പ്രസിഡന്റ് കെ.ഷൈബു അദ്ധ്യക്ഷത വഹിച്ചു. കോൾ സെന്ററിന്റെ ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി പി.രഘുനാഥ് നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ.സജീവൻ, മേഖലാ ജനറൽ സെക്രട്ടറി പി.ജിജേന്ദ്രൻ ,ജില്ല വൈസ് പ്രസിഡന്റുമാരായ എം.സി.ശശീന്ദ്രൻ, അഡ്വ.കെ.വി.സുധീർ, ജില്ലാ സെക്രട്ടറി എം. രാജീവ് കുമാർ, ബി.ഡി.ജെ.എസ് ജില്ലാ ട്രഷറർ സതീഷ് കുറ്റിയിൽ, ബി.ജെ.പി നോർത്ത് മണ്ഡലം ജനറൽ സെക്രട്ടറിമാരായ വി.പ്രകാശൻ, പി.രജിത് കുമാർ എന്നിവർ പ്രസംഗിച്ചു.