കോഴിക്കോട്: എസ്.എൻ.ട്രസ്റ്റ് എക്സിക്യൂട്ടീവ് മെമ്പറായി ഏഴാം തവണയും തിരഞ്ഞെടുക്കപ്പെട്ട പി.എം.രവീന്ദ്രന് എസ്.എൻ.ഡി.പി യോഗം മാവൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. യൂണിയൻ പ്രസിഡന്റ് പി.സി. അശോകൻ, വൈസ് പ്രസിഡന്റ് ഭാസ്കരൻ എന്നിവർ അദ്ദേഹത്തെ പൊന്നാട അണിയിച്ചു.
മൂന്നു ഡി കാറ്റഗറിയിൽ എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട ഹരിമോഹൻ വടകര യ്ക്കും ചടങ്ങിൽ സ്വീകരണം നൽകി. സതീഷ് കുറ്റിയിൽ, രത്നാകരൻ പയ്യോളി, സുന്ദരൻ ആലംപറ്റ, ഗിരി പാമ്പനാൽ, ഉണ്ണി കരിപ്പാലി, സുനിൽ പുത്തൂർമഠം, രാജേഷ് മാങ്കാവ് എന്നിവർ സംബന്ധിച്ചു.