കുറ്റ്യാടി: എം.എൽ.എ. ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന ടെലഫോൺ എക്സ്ചേഞ്ച് - ചങ്ങരംകുളം റോഡ് പുനരുദ്ധാരണ പ്രവർത്തി പാറക്കൽ അബ്ദുള്ള എം.എൽ.എ. ഉദ്ഘാടനം ചെയ്തു. 17 ലക്ഷം രൂപയാണ് റോഡ് നിർമാണത്തിന് വകയിരുത്തിയത്. വാർഡ് അംഗം വി.കെ. റീത്ത, സമീർ ഓണിയിൽ, പുനത്തിലിടത്തിൽ മൊയ്തു ഹാജി, എം. മജീദ്, ടി. കൃഷ്ണൻ, വി.പി. അബ്ദുള്ള, കെ. അഷ്റഫ് തുടങ്ങിയവർ പങ്കെടുത്തു