covid
കൊവിഡ്

കൊവിഡ് 576; സമ്പർക്കം 549

കോഴിക്കോട്: ജില്ലയിൽ 576 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി രോഗബാധ 549 പേർക്കാണ്. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 9,077 ആയി കുറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 4,275 പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. വൈറസ് ബാധിതരിൽ എട്ട് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടും. വിദേശത്ത് നിന്ന് എത്തിയ അഞ്ച് പേർക്കും അന്യസംസ്ഥാനങ്ങളിൽ നിന്ന് വന്നവരിൽ എട്ടു പേർക്കുമാണ് പോസിറ്റീവായി. 14 പേരുടെ ഉറവിടം വ്യക്തമല്ല.

ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 839 പേർ കൂടി രോഗമുക്തരായി.

 ഉറവിടം വ്യക്തമല്ലാത്തവർ

കോഴിക്കോട് കോർപ്പറേഷൻ 5 (പന്നിയങ്കര, മാങ്കാവ്, കൊളത്തറ), ചേമഞ്ചേരി 1, കുന്ദമംഗലം 1, മണിയൂർ 1, നന്മണ്ട 1, നരിക്കുനി 1, ഒളവണ്ണ 1, പയ്യോളി 1, പേരാമ്പ്ര 1, പെരൂവയൽ 1.

 സമ്പർക്കം

കോഴിക്കോട് കോർപ്പറേഷൻ 181 (കുതിരവട്ടം, പൊക്കുന്ന്, വൈ.എം.സി.എ റോഡ്, കോട്ടൂളി, നടക്കാവ്, മെഡിക്കൽ കോളേജ്, ചേവായൂർ, മായനാട്, കാരപ്പറമ്പ്, കല്ലായി, ആഴ്ചവട്ടം. പയ്യാനക്കൽ, മാത്തോട്ടം, വെസ്റ്റ്ഹിൽ, തിരുവണ്ണൂർ, ശാന്തി നഗർ കോളനി, ഇടിയങ്ങര, കുളങ്ങരപീടിക, വളയനാട്, കൊമ്മേരി, എരഞ്ഞിക്കൽ, പുതിയങ്ങാടി, പുതിയപാലം, മേത്തോട്ടുത്താഴം, കിണാശ്ശേരി, ഗോവിന്ദപുരം, കൊളത്തറ, പട്ടേൽത്താഴം, അരക്കിണർ, പി.ടി.ഉഷ റോഡ്, ബേപ്പൂർ, ചെലവൂർ, കോവൂർ, വേങ്ങേരി, പാവങ്ങാട്, മൊകവൂർ, പാറോപ്പടി, കോട്ടപറമ്പ്, ഭരതൻ ബസാർ, പൂളക്കടവ്, മലാപ്പറമ്പ്, കുണ്ടുപറമ്പ്, അത്താണിക്കൽ, ചേവരമ്പലം, നടുവട്ടം), രാമനാട്ടുകര 52, നാദാപുരം 38, പെരുമണ്ണ 35, പെരുവയൽ 35, കക്കോടി 26, ഫറോക്ക് 24, നരിപ്പറ്റ 21, ഒളവണ്ണ 12, കുറ്റ്യാടി 10, മരുതോങ്കര 8, തിരുവമ്പാടി 8, മാവൂർ 7, വടകര 7, ചങ്ങരോത്ത് 5, ചേമഞ്ചേരി 5, കാവിലുംപാറ 5.