nilp-samaram
മീറോട് മലയിലെ ചെങ്കൽ ഖനനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രാജീവ് ഗാന്ധി സ്റ്റഡി സെന്റർ നിൽപ് സമരം നടത്തി

പേരാമ്പ്ര: തുറയൂർ, കീഴരിയൂർ, മേപ്പയ്യൂർ, പഞ്ചായത്തുകളിലെ ആയിരക്കണക്കിന് കുടുംബങ്ങളുടെ കുടിവെള്ളവും 100 ഏക്കറോളം വരുന്ന ജൈവവൈവിധ്യ പ്രദേശവുമായ മീറോട് മലയിലെ ചെങ്കൽ ഖനനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രാജീവ് ഗാന്ധി സ്റ്റഡി സെന്റർ നിൽപ് സമരം നടത്തി. സുധാകരൻ പുതുക്കുളങ്ങര, എ.ടി. മോഹൻദാസ്, പി.കെ രാഘവൻ, പറമ്പാട്ട് സുധാകരൻ, സി.എം ബാബു, വി.ടി. സത്യനാഥൻ, അരുൺകുമാർ വിനോദ് , അനീഷ് എന്നിവർ നേതൃത്വം നൽകി.