peru

 വികസന പദ്ധതി പ്രവൃത്തി ഉദ്ഘാടനം ഇന്ന്

കോഴിക്കോട്: പെരുവണ്ണാമൂഴി ഡാം ടൂറിസം വികസന പദ്ധതിയുടെ നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ഇന്ന് വൈകിട്ട് അഞ്ചിന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഓൺലൈനിലൂടെ നിർവഹിക്കും. മന്ത്രി കെ കൃഷ്ണൻകുട്ടി വിശിഷ്ടാതിഥിയായിരിക്കും. ഡാം പരിസരത്ത് ഒരുക്കുന്ന ചടങ്ങിൽ മന്ത്രി ടി.പി രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും.

3.13 കോടിയുടെ വികസന പ്രവൃത്തികളാണ് പെരുവണ്ണാമൂഴിയിൽ നടപ്പാക്കുക. ഇന്റർപ്രെട്ടേഷൻ സെന്റർ, കാന്റീൻ, ഓപ്പൺ കഫറ്റീരിയ, നടപ്പാത, കുട്ടികളുടെ പാർക്ക്, ലാൻഡ് സ്‌കേപ്പിംഗ്, ടിക്കറ്റ് കൗണ്ടർ, വാഹന പാർക്കിംഗ് സൗകര്യം, ഗേറ്റ് നവീകരണം, വൈദ്യുതീകരണം തുടങ്ങിയ പ്രവൃത്തികളാണ് പദ്ധതിയുടെ ഭാഗമായി പൂർത്തിയാക്കും.

വിനോദസഞ്ചാര വകുപ്പ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ മുഖേന നടപ്പാക്കുന്ന പദ്ധതിയുടെ നിർവഹണ ഏജൻസി കേരള ഇറിഗേഷൻ ഇൻഫ്രാസ്‌ട്രെക്ചർ ഡവലപ്‌മെന്റ് കോർപ്പറേഷനാണ്. 18 മാസമാണ് പ്രവൃത്തിയുടെ നിർവഹണ കാലാവധി.