കുറ്റ്യാടി: സുഭിക്ഷ കേരളം മത്സ്യക്കൃഷി വ്യാപനത്തിന്റെ ഭാഗമായി വടയം ഞാറ്റുവേല ജെ.എൽ.ജി. കുട്ടായ്മയുടെ നേതൃത്വത്തിൽ ആരംഭിച്ച കുളത്തിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് പഞ്ചായത്ത് പ്രസിഡണ്ട് സി.എൻ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി ബിന്ദു അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.സി. രവീന്ദ്രൻ, പഞ്ചായത്ത് ബാങ്ക് പ്രസിഡന്റ് ടി.കെ. മോഹൻദാസ് മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗളായ ഇ.കെ.നാണു, സന്തോഷ്, ഞാറ്റുവേല പ്രസിഡന്റ് പി.സി രാജൻ, സെക്രട്ടറി പറമ്പത്ത് രാജൻ, പി.പി ദിനേശൻ, ആർ ഗംഗാധരൻ മാസ്റ്റർ, എം.സി ചന്ദ്രൻ ,എം.കെ ജബ്ബാർ എന്നിവർ പ്രസംഗിച്ചു.