പേരാമ്പ്ര : വന്യജീവി ആക്രമങ്ങളിൽ നിന്ന് മലയോര ജനതയേയും കാർഷിക വിളകളെയും സംരക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കർഷക മോർച്ച സംസ്ഥാന സെക്രട്ടറി കെ.കെ. രജീഷ് ആവശ്യപ്പെട്ടു.
കുരാച്ചുണ്ടിൽ കാട്ടുപന്നികൾ കയറി വീട്ടു ഉപകരണങ്ങൾ നശിപ്പിച്ച ആലമല മോഹനന്റെ വീട് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. രാവിലെ വീട്ടിൽ കയറിയ പന്നികളെ വകവരുത്താൻ വെെകുന്നേരം വരെ കാത്തു നിൽക്കേണ്ടി വന്നത് വനം വകുപ്പിന്റെ അനാസ്ഥയാണന്നും രജീഷ് ചൂണ്ടിക്കാട്ടി. വീട്ടുപകരണങ്ങൾ നഷ്ടപ്പെട്ടതിനാൽ മതിയായ നഷ്ടപരിഹാരം ഉടൻ നൽകണമെന്നും ഭീതിയിലായ പ്രദേശത്ത് ജില്ലാ കളക്ടർ സനർശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കർഷക മോർച്ച ജില്ല സെക്രട്ടറി ശ്രീജിത്ത് കല്ലോട്, ബാബു പുതുപ്പറമ്പിൽ, എസ്.പി സത്യൻ, ഉണ്ണികൃഷ്ണൻ പൊന്നൂർ, മനോജ് അമ്മാറമ്പത്ത്, പി.ബി. സന്തോഷ്, വിജയ് കൃഷ്ണ എന്നിവർ സംബന്ധിച്ചു.