കുറ്റ്യാടി: റോഡ് ഗതാഗത യോഗ്യമല്ലാത്തതിനാൽ ഡയാലിസിസിന് പോകാൻ കഴിയാതെ കിഴക്കിയേടത്ത് ചാലിൽ അച്യുതൻ. നാദാപുരം ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിലെ താഴെ

വള്ള്യാട്ട് ക്ഷേത്രം റോഡിൽ താമസിക്കുന്ന അച്യുതനാണ് വാർദ്ധക്യ സഹജമായ അസുഖത്തോടൊപ്പം വൃക്കരോഗവും ബാധിച്ച് വീട്ടിൽ കഴിയുന്നത്. ഡയാലിസിസിന് ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും നല്ല റോഡില്ലാത്തതിനാൽ വാഹനം വീട്ടിലെത്തില്ല. ഏകദേശം 250 മീറ്റർ ഭാഗം ടാറോ കോൺക്രീറ്റോ ചെയ്യുകയാണെങ്കിൽ ഡയാലിസിസിന് പോകാൻ സൗകര്യമാകും. മരുന്ന് കഴിച്ച് എത്രനാൾ ഇങ്ങനെ തുടരാനാവുമെന്ന ആശങ്കയിലാണ് കുടുംബം. പഞ്ചായത്ത് പ്രസിഡന്റ്, വാർഡ് മെമ്പർ ഉൾപ്പെടെയുള്ളവർക്ക് നാട്ടുകാർ നിവേദനം നൽകിയിട്ടുണ്ട്.