പുൽപ്പള്ളി: പുൽപ്പള്ളി മാടപ്പള്ളിക്കുന്ന് ആനക്കുഴിയിൽ വിനോദിന്റെ രണ്ടു വയസ് പ്രായമുള്ള പശുകിടാവിനെ കടുവ കൊന്നു. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. പശുവിനെ മേയ്ക്കുകയായിരുന്ന വിനോദിന്റെ മകൻ അഭിജിത്, ആടുകളെ മേയ്ക്കുകയായിരുന്ന ബശവൻ എന്നിവർ കടുവയെ കണ്ട് ഓടി രക്ഷപെട്ടു . ഇവരുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോൾ കടുവ കാട്ടിലേക്ക് കയറി പോയി.