covid

കോഴിക്കോട്: ജില്ലയിൽ ഇന്നലെ 842 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 819 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ. ചികിത്സയിലായിരുന്ന 922 പേർ കൂടി രോഗമുക്തരായി ആശുപത്രി വിട്ടു.

കഴിഞ്ഞ 24 മണിക്കൂറിൽ 8,994 പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. പോസിറ്റീവായവരിൽ 20 പേരുടെ ഉറവിടം വ്യക്തമല്ല. 5 ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒരാൾക്കും ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നവരിൽ രണ്ടു പേർക്കും വൈറസ് ബാധ കണ്ടെത്തി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 8,995 ആയി കുറഞ്ഞു.

 ചികിത്സയിലുളള കോഴിക്കോട് സ്വദേശികൾ

കോഴിക്കോട് മെഡിക്കൽകോളേജ് 270, ഗവ. ജനറൽ ആശുപത്രി 152, ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എൽ.ടി.സി 78, കോഴിക്കോട് എൻ.ഐ.ടി എഫ്.എൽ.ടി. സി 29, ഫറോക്ക് എഫ്.എൽ.ടി.സി 131, എൻ.ഐ.ടി മെഗാ എഫ്.എൽ.ടി.സി 75, എ.ഡബ്ല്യു.എച്ച് എഫ്.എൽ.ടി. സി 82, മണിയൂർ നവോദയ എഫ്.എൽ.ടി. സി 105, പുതുപ്പാടി ലിസ എഫ്.എൽ.ടി.സി 47, കൊടുവളളി കെ.എം.ഒ എഫ്.എൽ.ടി.സി 94, കൊയിലാണ്ടി അമൃത എഫ്.എൽ.ടി.സി 89, വടകര അമൃത എഫ്.എൽ.ടി.സി 61, എൻ.ഐ.ടി നൈലിററ് എഫ്.എൽ.ടി. സി 14 , ഓമശ്ശേരി ശാന്തി എഫ്.എൽ.ടി.സി 56, നാദാപുരം എം.ഇ.ടി എഫ്.എൽ.ടി.സി 74, ഒളവണ്ണ എഫ്.എൽ.ടി.സി (ഗ്ലോബൽ സ്‌കൂൾ) 52, കക്കോടി എം.ഇ.എസ്‌കോളേജ് 48, ഐ.ഐ.എം കുന്ദമംഗലം 56, പൂളാടിക്കുന്ന് കെ.എം.സി.ടി നഴ്‌സിംഗ്‌ ഹോസ്റ്റൽ 69, ഫറോക്ക് റേയ്‌സ് 5, ഫറോക്ക് മെറീന എഫ്.എൽ.ടി.സി 50, കാരപ്പറമ്പ് ഹോമിയോ കോളേജ് 116, ഇഖ്ര ഹോസ്പിറ്റൽ 76 , ഇഖ്ര അനക്സ് 29, ഇഖ്ര മെയിൻ 21, ബി.എം.എച്ച് 46, മിംസ് 42, മേയ്‌ത്ര ഹോസ്പിറ്റൽ 33, നിർമ്മല ഹോസ്പിറ്റൽ 7, കെ.എം.സി.ടി ഹോസ്റ്റൽ കോവിഡ്‌ ബ്ലോക്ക് 70, എം.എം.സി നഴ്‌സിംഗ്‌ ഹോസ്റ്റൽ 245, മിംസ് എഫ്.എൽ.ടി.സി 29.