kudumbasree

കോഴിക്കോട്: കുടുംബശ്രീ ഉൽപ്പന്നങ്ങളുടെ പ്രചരണാർത്ഥം കുടുംബശ്രീ ഉത്സവ്' മെഗാ ഡിസ്‌കൗണ്ട് മേളയ്ക്ക് തുടക്കമായി. ഈ മാസം 19 വരെ WWW.Kudumbashreebazaar.com എന്ന സൈറ്റിലൂടെ ഉത്പ്പന്നങ്ങൾ സ്വന്തമാക്കാം. സംസ്ഥാനത്തെ കുടുംബശ്രീ സംരംഭകരുടെ തിരഞ്ഞെടുക്കപ്പെട്ട ഉത്പ്പന്നങ്ങളാണ് മേളയിൽ ലഭിക്കുക. ഉത്പ്പന്നങ്ങൾക്ക് 20 മുതൽ 50 ശതമാനം വരെ വിലക്കിഴിവ് ഉണ്ടാകും. 250 രൂപയ്ക്ക് മുകളിൽ പർച്ചേഴ്സ് ചെയ്യുന്നവരിൽ നിന്ന് ഡെലിവറി ചാർജ് ഈടാക്കില്ല. കുടുംബശ്രീ ഉത്പ്പന്ന വിപണനത്തിനായി കുടുംബശ്രീ മിഷൻ ആവിഷ്‌കരിച്ച ഓൺലൈൻ പോർട്ടലാണ് കുടുംബശ്രീബസാർ ഡോട്ട് കോം. കുടുംബശ്രീ ഓൺലൈൻ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ സംസ്ഥാനതല ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി . രവീന്ദ്രനാഥ് ഓൺലൈനായി നിർവഹിച്ചു.