covid
കൊവിഡ്

 കൊവിഡ് 951;  രോഗമുക്തർ 1015

കോഴിക്കോട്: സമൂഹവ്യാപനത്തിന്റെ തീവ്രത കുറയുന്നില്ല. ജില്ലയിൽ ഇന്നലെ 951 പേർക്ക് കൊവിഡ് സ്ഥികീകരിച്ചു. സമ്പർക്കം വഴി 917 പേർക്കാണ് രോഗബാധ. ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 1015 പേർ കൂടി രോഗമുക്തരായി.

കഴിഞ്ഞ 24 മണിക്കൂറിൽ 9861 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. 13 പേരുടെ ഉറവിടം വ്യക്തമല്ല. 9 ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിയ രണ്ട് പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നവരിൽ 19 പേർക്കും പോസിറ്റീവായി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 8949 ആയി.


സമ്പർക്കം

കോഴിക്കോട് കോർപ്പറേഷൻ 267, രാമനാട്ടുകര 19, പെരുമണ്ണ 5, പെരുവയൽ 12, കക്കോടി 15, ഫറോക്ക് 6, അരിക്കുളം 11, ബാലുശ്ശേരി 7, ചങ്ങരോത്ത് 25, ചാത്തമംഗലം 12, ചെറുവണ്ണൂർ ആവള 6, ചോറോട് 13, എടച്ചേരി 17, ഏറാമല 23, കടലുണ്ടി 7, കാക്കൂർ 14, കാരശ്ശേരി 16, കാവിലുംമ്പാറ 14, കൊടിയത്തൂർ 7, കൊയിലാണ്ടി 18, കുന്ദമംഗലം 31, മടവൂർ 13, മണിയൂർ 14, മൂടാടി 15, നാദാപുരം 20, ഒളവണ്ണ 5, ഒഞ്ചിയം 29,

പനങ്ങാട് 9, പയ്യോളി 5, പേരാമ്പ്ര 10, തലക്കുളത്തൂർ 24, നൊച്ചാട് 10, താമരശ്ശേരി 12, തിക്കോടി 21, തിരുവള്ളൂർ 5, തിരുവമ്പാടി 10, തൂണേരി 6, തുറയൂർ 11, ഉണ്ണികുളം 12, വടകര 24, വേളം 9, വില്ല്യാപ്പള്ളി 36.