ചീരാൽ: എബിസി പദ്ധതി പ്രകാരം വന്ധ്യംകരിച്ച നായയെ തിരികെ കൊണ്ടുവന്ന് വിട്ടത് വ്രണവുമായി. അവശനായ നായ തെരുവോരത്ത് കഴിയുകയാണ്. ഈസ്റ്റ് ചീരാലിൽ നിന്ന് പിടിച്ചുകൊണ്ടുപോയ തെരുവ് നായയാണ് ഓപ്പറേഷന്‌ ശേഷം അവശനിലയിൽ റോഡരുകിൽ കഴിയുന്നത്.
ആഴ്ചകൾക്ക് മുമ്പാണ് വന്ധ്യംകരണത്തിനായി തെരുവ് നായയെ കൊണ്ടുപോയത്. ഓപ്പറേഷന്‌ശേഷം ദിവസങ്ങൾ കഴിഞ്ഞ് പ്രദേശത്ത് തന്നെ നായയെ കൊണ്ടുവന്ന് വിടുകയായിരുന്നു. എന്നാൽ മുറിവ് ഉണങ്ങുന്നതിന് മുമ്പ് നടക്കാൻപോലുമാവാത്ത നായയെ വിടുകയായിരുന്നു വെന്നാണ് ആക്ഷേപം.

ശസ്ത്രക്രിയ ചെയ്ത മുറിവ് വ്രണമായ അവസ്ഥയിലാണ്. തെരുവ് നായയെ വന്ധ്യംകരണത്തിന്‌ശേഷം മുറിവ് ഉണങ്ങിയതിന്‌ശേഷം പിടിച്ച സ്ഥലത്ത് തന്നെ വിടണമെന്നാണ് പദ്ധതിയിൽ പറയുന്നത്. നായയെ ചികിൽസിച്ച്‌ ഭേദമാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.