വെറുതെ പറഞ്ഞാൽ പോരാ, പറയുന്നത് പ്രാവർത്തികമാക്കണമെന്ന കാര്യത്തിൽ ശാഠ്യമുള്ള സജ്ന മലയിൽ ജനപ്രതിനിധികളുടെ കൂട്ടത്തിൽ വേറിട്ടുനിൽക്കുകയാണ്. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ മിക്കതും ജലരേഖയായി മാറുന്ന കാലത്ത് മലപ്പുറം ജില്ലയിൽ വാഴയൂർ പഞ്ചായത്തിലെ 17ാം വാർഡ് മെമ്പർ സജ്ന മലയിൽ ബി.ജെ.പി യുടെ ഏകമെമ്പറായിട്ടു പോലും പറഞ്ഞതെല്ലാം ഇതിനകം നടപ്പാക്കിക്കഴിഞ്ഞു. സമ്സത മേഖലകളിലും വികസനം എത്തിച്ചുവെന്നതു തന്നെയാണ് സവിശേഷത. ഒറ്റയ്ക്ക് പൊരുതി വാഗ്ദാനങ്ങൾ ഒന്നൊന്നായി യാഥാർത്ഥ്യമാക്കുകയായിരുന്നു അവർ.
പഞ്ചായത്തിലെ 17 സീറ്റിൽ ഏക ബി.ജെ.പി മെബറാണ് സജ്ന മലയിൽ. കോഴിക്കോട്, മലപ്പുറം ജില്ലകളുടെ അതിർത്തിപ്രദേശമായ ഫറോക്ക് കോളേജ് കളിപ്പറമ്പ് വാർഡിൽ നാലര വർഷത്തിനിടെ സജ്ന കൊണ്ടുവന്നത് 1 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ്. വാഴയൂരിലെ മറ്റു വാർഡുകളെ അപേക്ഷിച്ച് താരതമ്യേന എല്ലാ രംഗത്തും പുരോഗതി കൈവരിച്ചക്കാൻ കളിപ്പറമ്പ് വാർഡിനു കഴിഞ്ഞു. റോഡുകൾ പുർണമായും അറ്റകുറ്റപ്പണികൾ നടത്താൻ കഴിഞ്ഞത് സജ്നയുടെ ശ്രദ്ധേയ നേട്ടമായി പറയാതെ വയ്യ. റോഡുകൾക്കു പുറമെ കുടിവെള്ള പദ്ധതികൾ, നടപ്പാതകൾ, അങ്കണവാടി നവീകരണം... അങ്ങനെ എല്ലാ മേഖലയിലും വികസനത്തിന്റെ കൊടി പാറിക്കാൻ സാധിച്ചു.
രണ്ട് പ്രളയകാലത്തും കൂട്ടായ പ്രവർത്തനത്തിലൂടെ ദുരിതങ്ങൾ അതിജീവിക്കാൻ ഈ വാർഡിൽ കഴിഞ്ഞിട്ടുണ്ട് .
@ റോഡ് വികസനം
വാർഡിലെ പല റോഡുകളുംആധുനിക നിലവാരത്തിലേക്ക് ഉയർത്താൻ സാധിച്ചു. കുറ്റൂളങ്ങാടി പാറമ്മൽ റോഡ്, ചോനാടത്തിൽ റോഡ്, നടുവിലക്കണ്ടി റോഡ്, കളിപ്പറമ്പ് തോൽപ്പെട്ടി റോഡ് തുടങ്ങിയവ തന്നെ ഉദാഹരണം.
@ കുടിവെള്ള പദ്ധതികൾ
ചീക്കിലോട് കുടിവെള്ള പദ്ധതി എടുത്തുപറയത്തക്ക നേട്ടമായി. വാർഡിലെ ഒരേയൊരു പൊതു കിണർ ശുചീകരിക്കുകയും നെറ്റ് അടിക്കുകയും ചെയ്തു.
@ നടപ്പാതകൾ
പയാങ്ങാട്, മേലേ പള്ളിക്കൽ തൊടി, കരുമകൻ കാവ് തെക്കുവശം, പാലാർ പാലാത്താഴത്ത് എന്നിവിടങ്ങളിൽ നടപ്പാതകൾ പണിതത് കാൽനടക്കാർക്ക് അനുഗ്രഹമായി. അഴിഞ്ഞിലത്ത് താഴം - മണ്ണിൽത്താഴം റോഡിന്റെ ഭിത്തിയും കെട്ടി.
@ മറ്റു വികസന പ്രവർത്തനങ്ങൾ
വാർഡിലെ 29 വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു. പട്ടികജാതി പട്ടികവർഗ വിഭാഗത്തിലെ 3 നിർധന വനിതകൾക്ക് വിവാഹധന സഹായമായി ഒന്നര ലക്ഷം നൽകി. റോഡ് നവീകരണത്തിന് 36 ലക്ഷം ,എസ്.സി വീട് ജനറൽ വിഭാഗം വീട് റിപെയർ 13,65,000, ലൈഫ് ഭവന പദ്ധതി 4 ലക്ഷം എന്നിങ്ങനെ വിനുയോഗിച്ചു . 65 പേർക്ക് പെൻഷൻ സൗകര്യം ഉറപ്പാക്കി.ശോചനീയവസ്ഥയിലായിരുന്ന കുറ്റൂളങ്ങാടി അങ്കണവാടി വൃത്തിയും സൗകര്യവുമുള്ള കെട്ടിടത്തിലേക്ക് മാറ്റി. അങ്കണവാടിയ്ക്ക് പുതിയ കെട്ടിടം നിർമ്മിക്കാൻ ഭൂമിയ്ക്ക് അഡ്വാൻസ് നൽകി. വാർഡിലെ വിവിധ ഭാഗങ്ങളിൽ എൽ.ഇ.ഡി തെരുവിളക്കുകൾ സ്ഥാപിച്ചു. ആവശ്യമുള്ളതിന് അറ്റകുറ്റപ്പണികൾ തീർത്തു.
10 വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് നൽകി. പഠനമുറിയ്ക്കായി 3 ലക്ഷം രുപ അനുവദിച്ചു. 8 വിദ്യാർത്ഥികൾക്ക് സൈക്കിൾ വിതരണം ചെയ്തു. വാർഡിലെ ഒരു നിർധന ഭിന്നശേഷിക്കാരന് മുചക്ര സ്കൂട്ടർ ലഭ്യമാക്കി.കൊവിഡ് പ്രതിരോധ രംഗത്ത് ഫലപ്രദമായ കൂട്ടായ്മ സൃഷ്ടിച്ചു. ആർ.ആർ.ടി മെമ്പർമാരുടെയും ആശ വർക്കർമാരുടെയും സംയുക്തയജ്ഞത്തിലൂടെ വലിയൊരു പരിധി വരെ കൊവിഡ് വ്യാപനം ചെറുക്കാൻ കഴിഞ്ഞു.
@ ആകെ വോട്ടർമാർ 1416
ആകെ 17 സീറ്റുകൾ
എൽ.ഡി.എഫ് 10
യു.ഡി.എഫ് 6
ബി.ജെ.പി 1
@ വിജയം 126 വോട്ടിന്
പ്രകടമായ മേധാവിത്വത്തോടെയാണ് കഴിഞ്ഞ തവണ സജ്ന തിരഞ്ഞെടുക്കപ്പെട്ടത്. 126 വോട്ടിന്റെ ഭൂരിപക്ഷത്തിന്. ഇക്കുറി തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ നേതൃത്വത്തിൽ 17 വാർഡുകളിലേക്ക് ബി.ജെ.പി സ്ഥാനാർത്ഥികൾ മത്സരിക്കുന്നുണ്ട്. മനോജാണ് ബുത്ത് പ്രസിഡന്റ്. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ അഖിൽ താമരത്താണ്.