കോഴിക്കോട് : സായാഹ്നങ്ങളെ സംഗീതത്തിലലിയിക്കാൻ മുഹമ്മദ് റഫി മ്യൂസിയയും ഗാർഡനും ഒരുങ്ങുന്നു. അരവിന്ദ് ഘോഷ് റോഡിൽ മാലിന്യക്കൂമ്പാര കേന്ദ്രമായി മാറിയ കോർപറേഷൻ സ്ഥലമാണ് ഇതിനായി ഉപയോഗപ്പെടുത്തുക.
റഫി മ്യൂസിയം കമ്മിറ്റിയുടെ അഭ്യർത്ഥന പരിഗണിച്ച് സ്ഥലം അനുവദിക്കുകയായിരുന്നു. കോർപ്പറേഷൻ കമ്മ്യൂണിറ്റി കമ്പോസ്റ്റ് പ്ലാന്റിനായി ഇവിടെ കുറച്ച് സ്ഥലം ഒഴിച്ചിടും.
എല്ലാം ദിവസവും വൈകിട്ട് മൂന്ന് മുതൽ 8 വരെ പഴയ ഹിന്ദി, മലയാള ഗാനങ്ങൾ ഗാർഡനിൽ ഉയരും. മെഹ്ഫിലുകൾക്കെന്ന പോലെ സംഗീത റിഹേഴ്‌സലിനും ഉപയോഗിക്കാവുന്ന ഓപ്പൺ എയർ സ്റ്റേജും ഒരുക്കും. ഇവിടെ കോർപ്പറേഷൻ അനുമതിയോടെ സാംസ്‌കാരിക പരിപാടികളും നടത്താം.
മേയർ തോട്ടത്തിൽ രവീന്ദ്രൻ റാഫി മ്യൂസിയം - ഗാർഡൻ ശിലാസ്ഥാപനം നിർവഹിച്ചു. നഗരാസൂത്രണ സ്ഥിരം സമിതി ചെയർമാൻ എം.സി. അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർമാൻ കെ.വി. ബാബുരാജ്, വാർഡ് കൗൺസിലർ ജയശ്രീ കീർത്തി, കോർപ്പറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസ്, റഫി ഫൗണ്ടേഷൻ, മ്യൂസിയം കമ്മിറ്റി ഭാര വാഹികളായ ടി.പി.എം ഹാഷിർ അലി, പി.ടി മുസ്തഫ, കെ.വി സക്കീർ ഹുസൈൻ, കെ. സുബൈർ എന്നിവർ പങ്കെടുത്തു.