കോഴിക്കോട്: നവീകരണത്തിന്റെ പേരിൽ മാവൂർ റോഡ് ചാളത്തറ ശ്‌മശാനത്തിലെ തൊഴിലാളികളെ വഴിയാധാരമാക്കാൻ മുതിർന്നാൽ ശക്തമായ സമരത്തിലൂടെ ചെറുക്കുമെന്ന് ഹനുമാൻ സേന ഭാരത് സംസ്ഥാന ചെയർമാൻ എ.എം. ഭക്തവത്സലൻ പറഞ്ഞു.
പണിയില്ലാതായ ശ്മശാന തൊഴിലാളികൾക്ക് സംഘടനയുടെ ആഭിമുഖ്യത്തിലുള്ള ഭക്ഷണക്കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ടാഴ്ചയ്ക്കകം പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടില്ലെങ്കിൽ ശ്മശാനത്തിന് മുന്നിൽ കുടിൽ കെട്ടിയുള്ള സമരത്തിന് നേതൃത്വം നൽകുമെന്ന് ഭക്തവത്സലൻ വ്യക്തമാക്കി.
സംഗീത് ചേവായൂർ അദ്ധ്യക്ഷത വഹിച്ചു രാമദാസ് വേങ്ങേരി മുഖ്യപ്രഭാഷണം നടത്തി. വിശ്വസ്വരൂപാനന്ദ സരസ്വതി സ്വാമികൾ, വിദ്യാധരാനന്ദ സ്വമികൾ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. പുരുഷു മാസ്റ്റർ പ്രഭാത് കല്ലേരി, ടി.ടി.സുബ്രഹ്മണ്യൻ, പി.ശോഭീന്ദ്രൻ എന്നിവർ സംസാരിച്ചു. ശിവദാസ് ധർമ്മടം സ്വാഗതവും പുരുഷു സ്വാമി നന്ദിയും പറഞ്ഞു.