vel

കോഴിക്കോട്: വയനാട്ടിലെ പടിഞ്ഞാറത്തറയിൽ പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് വേൽമുരുകന്റെ ശരീരത്തിൽ നിന്ന് നാലു വെടിയുണ്ടകൾ കണ്ടെടുത്തു. നെഞ്ച്, വയർ, കാൽ എന്നിവിടങ്ങളിലായിരുന്നു വെടിയുണ്ടയെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്. ശരീരത്തിൽ നാല്പതിലധികം മുറിവുകളുണ്ടായിരുന്നു.

വെടിയുണ്ടകളും ആന്തരിക അവയവങ്ങളും വിശദ പരിശോധനയ്ക്കായി തിരുവനന്തപുരം ഫോറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വന്നാൽ കൊല്ലപ്പെട്ടത് ഏറ്റുമുട്ടലിലാണോ വ്യാജ ഏറ്റുമുട്ടലിലാണോ എന്ന് വ്യക്തമാവും. എത്ര വെടിയുണ്ട ശരീരത്തിലുണ്ടെന്ന് അറിയാൻ പൊലീസ് എക്‌സ്-റേ എടുത്തിരുന്നു.