കുന്ദമംഗലം: കുന്ദമംഗലം ഗ്രാമപഞ്ചായത്തിൽ കേര ഗ്രാമം പദ്ധതിക്ക് തുടക്കമായി.ഒന്നാം വാർഡ് പതിമംഗലത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.പി.കോയ അദ്ധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റ് എം.എസ് തേജസ് പദ്ധതി വിശദീകരിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആസിഫ റഷീദ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ. ഹിതേഷ് കുമാർ, ഐ. മുഹമ്മദ് കോയ , സി.അബ്ദുൾ റസാക്ക്, ഒ.പി. അസീസ്, കെ.പി.ചേക്കു ഹാജി, പി.പി. സുലൈമാൻ എന്നിവർ പ്രസംഗിച്ചു. വാർഡ് മെമ്പർ ഏ.കെ. ഷക്കത്തലി സ്വാഗതവും എ. രാജു നന്ദിയും പറഞ്ഞു.