കുന്ദമംഗലം: ഓൾ കേരള നൃത്ത-നാടക അസോസിയേഷൻ. (എ.കെ.കെ.എൻ.എ) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓൺലൈനിൽ വടക്കൻ മേഖല സ്നേഹ സംഗമം സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ ചടങ്ങിൽ തെരഞ്ഞെടുത്തു. വിജയൻ ചാത്തമംഗലവും. എം പി പി രാജ് മാലാപ്പറമ്പും രക്ഷധികാരികളാണ്. ജില്ലാ പ്രസിഡന്റായി പ്രദീപ് കുമാർ സായി ജ്യോതിയെയും ജനറൽ സെക്രട്ടറിയായി ബാബുജി കോഴിക്കോടിനെയും തെരഞ്ഞെടുത്തു. അനീഷ് നാട്യാലയ, രാജീവ് കോട്ടൂളി (വൈസ് പ്രസിഡന്റ് ), രാഗേഷ് എടക്കണ്ടതിൽ, എൻ.എം സജിത്ത് നെല്ലിക്കോട് (ജോയിന്റ് സെക്രട്ടറി), ഗോപാലകൃഷ്ണൻ ചൂലൂർ (ഖജാഞ്ചി). പ്രമീള അനീഷ് നാട്യാലയ,വസന്തറാണി നരിക്കുനി (വനിത കോ ഓർഡിനേറ്റർ) എന്നിവരേയും തെരഞ്ഞെടുത്തു.