മുക്കം: പ്രസവിച്ച് ഒരു മാസം മാത്രം കവിഞ്ഞ പശുവിനെ ഇടിമിന്നലേറ്റ് തൊഴുത്തിൽ ചത്തു. ഇന്നലെ പുലർച്ചെ ഒന്നര മണിയോടെയാണ് സംഭവം.
ഇരട്ടകുളങ്ങര എരഞ്ഞോട്ടുപായിൽ ഷാജുവിന്റെ പശുവാണ് ചത്തത്. കിടാവിനോടൊപ്പം കെട്ടിയതായിരുന്നു. 18 ലിറ്റർ പാൽ കറക്കുന്ന പശുവിന് ഒരു ലക്ഷം രൂപ വിലയുണ്ടെന്ന് ഷാജു പറഞ്ഞു. കൂലിപ്പണിക്കാരനായ ഷാജുവിന്റെ കുടുംബത്തിന് പ്രധാന ഉപജീവന മാർഗമായിരുന്നു ഇത്.