പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ പാണ്ടംകോട് പ്രദേശത്ത് തെരുവ് നായകളുടെ ആക്രമണത്തിൽ ഒന്നര വയസുള്ള കുട്ടി ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ രണ്ട് കുട്ടികളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
രണ്ട് നായ്ക്കളാണ് ആളുകളെ ആക്രമിച്ചത്. ഇതിലൊന്നിനെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി. ഒരു പട്ടിയെ പിടികൂടാൻ സാധിക്കാത്തതിനാൽ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
നായകളുടെ കടിയേറ്റവരെ കൽപ്പറ്റ ജനറൽ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പരിക്ക് ഗുരുതരമായതിനാൽ രണ്ടു കുട്ടികളെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. നിരവധി വളർത്ത് മൃഗങ്ങളെയും നായ്ക്കൾ ആക്രമിച്ചിട്ടുണ്ട്.