img20201106
മുക്കം നഗരസഭയുടെ പച്ചത്തുരുത്തിന് ഹരിത കേരളം മിഷന്റെ അനുമോദന പത്രം സമർപ്പിക്കുന്നു

മുക്കം: പച്ചത്തുരുത്ത് ഒരുക്കിയ മുക്കം നഗരസഭയ്ക്ക് ഹരിതകേരളം മിഷന്റെ അനുമോദനം.

ഹരിതകേരളം മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി വെസ്റ്റ് ചേന്ദമംഗല്ലൂരിൽ ഇരുവഞ്ഞി പുഴയോരത്താണ് അയ്യൻകാളി തൊഴിലുറപ്പ് പദ്ധതിയിലുൾപെടുത്തി പച്ചത്തുരുത്ത് ഒരുക്കിയത്. ഇ.എം.എസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഹരിത കേരളം മിഷൻ ജില്ല കോ ഓർഡിനേറ്റർ പി.പ്രകാശ് അനുമോദന പത്രം കൈമാറി. നഗരസഭ ചെയർമാൻ വി.കുഞ്ഞൻ, സെക്രട്ടറി എൻ.കെ.ഹരീഷ് , ഡപ്യൂട്ടി ചെയർപേഴ്സൺ ഹരിത മോയിൻ കുട്ടി, സ്ഥിരം സമിതി ചെയർമാൻമാരായ പി.പ്രശോഭ് കുമാർ,കെ.ടി.ശ്രീധരൻ, എൻ.ചന്ദ്രൻ,വി.ലീല, ഹരിതകേരളം മിഷൻ റിസോഴ്‌സ് പേഴ്സൺ ഫാഷിദ് എന്നിവർ സംബന്ധിച്ചു.