# രോഗമുക്തി 908
കോഴിക്കോട്: ജില്ലയിൽ ഇന്നലെ 763 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ ഒരാൾക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 12 പേർക്കുമാണ് പോസിറ്റീവായത്. 6 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കത്തിലൂടെ 744 പേരാണ് രോഗികളായത്. 9 ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.ഇതിൽ 6 പേർ കോഴിക്കോട് കോർപ്പറേഷൻ പരിധിയിലാണ്. 7814 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം ഇതോടെ 8860 ആയി. അതെസമയം ചികിത്സയിലായിരുന്ന 908 പേർ രോഗമുക്തരായത് ആശ്വാസമായി. വിദേശത്ത് നിന്ന് എത്തിയ എടച്ചേരി സ്വദേശിക്കാണ് പോസിറ്റീവായത്.
8860 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിൽ കഴിയുന്നത്.ഇതര ജില്ലക്കാരായ 185 പേരും ജില്ലയിൽ ചികിത്സയിലുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജ് -272, ഗവ. ജനറൽ ആശുപത്രി- 150, ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എൽ.ടി.സി -103, കോഴിക്കോട് എൻ.ഐ.ടി എഫ്.എൽ.ടി. സി -88, ഫറോക്ക് എഫ്.എൽ.ടി.സി -125, എൻ.ഐ.ടി മെഗാ എഫ്.എൽ.ടി. സി -111, എ.ഡബ്ലിയു.എച്ച് എഫ്.എൽ.ടി. സി -71, മണിയൂർ നവോദയ എഫ്.എൽ.ടി. സി -101, അമൃത എഫ്.എൽ.ടി.സി. കൊയിലാണ്ടി -94, അമൃത എഫ്.എൽ.ടി.സി. വടകര -84, എം.ഇ.ടി. എഫ്.എൽ.ടി.സി. നാദാപുരം -78 , ഒളവണ്ണ എഫ്.എൽ.ടി.സി (ഗ്ലോബൽ സ്‌കൂൾ) -51, ഐ.ഐ.എം കുന്ദമംഗലം- 63, കെ.എം.സി.ടി നഴ്‌സിംഗ് ഹോസ്റ്റൽ, പൂളാടിക്കുന്ന് -98, ഹോമിയോ കോളേജ്, കാരപ്പറമ്പ്- 85, ഇഖ്റ ഹോസ്പിറ്റൽ -76, എം.എം.സി നഴ്‌സിംഗ് ഹോസ്റ്റൽ -227 എന്നിങ്ങനെയാണ് ചികിത്സയിലുള്ളവർ. 5520 വീടുകളിലും 206 പേർ പഞ്ചായത്ത്തല കെയർ സെന്ററുകളിലും ചികിത്സയിലുണ്ട്.
സമ്പർക്കം
കോഴിക്കോട് കോർപ്പറേഷൻ -216. എടച്ചേരി -41, വടകര -32, പയ്യോളി- 22, കുറ്റ്യാടി- 20, നാദാപുരം- 20, ചാത്തമംഗലം -19, കടലുണ്ടി -17, താമരശ്ശേരി -16, കൊയിലാണ്ടി -15, കൊടിയത്തൂർ- 13, കൊടുവളളി- 13, നരിക്കുനി- 13, തിരുവള്ളൂർ- 13, തൂണേരി- 13, ഒളവണ്ണ- 12, കക്കോടി -12, കാരശ്ശേരി- 12, ചോറോട് -11, അത്തോളി -10.