രാമനാട്ടുകര: ദേശീയപാതയിൽ ബസ്‌സ്റ്റാൻഡിനു മുന്നിൽ ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച ഹൈമാസ്റ്റ് വിളക്ക് മാസങ്ങളായി കത്താത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി രാമനാട്ടുകര മുനിസിപ്പാലിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതീകാത്മകമായി റീത്ത് വെച്ചു.ബേപ്പൂർ മണ്ഡലം പ്രസിഡന്റ് ഷിനു പിണ്ണാണത്ത് ഉദ്ഘാടനം ചെയ്തു. പി.കെ.അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. രാജേഷ് പൊന്നാട്ടിൽ,അനുപ് പാലയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.കഴിഞ്ഞ ദിവസം ഹൈമാസ്റ്റ് തെളിയാത്തതിനെ സംബന്ധിച്ച് കേരളകൗമുദി വാർത്ത നൽകിയിരുന്നു.