മുക്കം: മുക്കം നഗരസഭയിലെ എൽ.ഡി.എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.33 -ൽ 24ഡിവിഷനുകളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. ചേന്ദമംഗല്ലൂർ മേഖലയിലെ നാലു ഡിവിഷനുകളിൽ യു.ഡി.എഫിലെയും എൽ.ഡി.എഫിലെയും ചില കക്ഷികളും ആം ആദ്മി പാർടിയും ചേർന്നുള്ള ജനകീയ മുന്നണിയുടെ സ്ഥാനാർത്ഥികൾക്ക് പിന്തുണ നൽകാനാണ് തീരുമാനമെന്ന് നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ചില ഡിവിഷനുകളിൽ യു.ഡി.എഫ് വിമതർക്ക് പിന്തുണ നൽകാനും ആലോചനയുണ്ട്. ഘടകകക്ഷിയായ എൽ.ജെ.ഡിക്ക് കല്ലുരുട്ടി നോർത്ത് സീറ്റാണ് അനുവദിച്ചത്. നടുകിൽ ഡിവിഷൻ- ഇ.സത്യനാരായണൻ മാസ്റ്റർ, കല്ലുരുട്ടി നോർത്ത്- ടാർസൻ ജോസ്, തോട്ടത്തിൻ കടവിൽ -നൗഫൽ മല്ലശ്ശേരി, നെല്ലിക്ക പൊയിൽ -കെ.എ. ബാബുരാജ്, കാഞ്ഞിരമുഴി- അനിതകുമാരി ടീച്ചർ, നീലേശ്വരം -പി.ഗിരീഷ് മാസ്റ്റർ, മാങ്ങപൊയിൽ- എ.കല്യാണിക്കുട്ടി, മുത്തേരിയിൽ വളപ്പിൽ- ശിവശങ്കൻ, നെടുമങ്ങാട് -സി.വസന്തകുമാരി, അഗസ്ത്യൻമുഴി- പി.ജോഷില, കുറ്റിപ്പാല -അശ്വതി സനൂജ്, മുക്കം ടൗൺ -പ്രജിത പ്രദീപ്, കൈയ്യിട്ടപൊയിൽ- അഡ്വ.ചാന്ദിനി, വെസ്റ്റ് മാമ്പറ്റ -ശ്രീതി സന്തോഷ്, കച്ചേരി -കെ.ബിന്ദു, പൊറ്റശ്ശേരി- കെ.പി.ശിവദാസൻ, കുറ്റ്യേരിമ്മൽ- ബിജുന മോഹനൻ, മണാശ്ശേരി ടൗൺ -എം.വി.രജനി, വെസ്റ്റ് മണാശ്ശേരി -വി.കുഞ്ഞൻമാസ്റ്റർ,കരിയാകുളങ്ങര - എ.കെ.സുമേഷ്, മുത്താലം -എം.ആതിര, വെണ്ണക്കോട് -പി.ടി. ബാബു, മുണ്ടുപാറ -കെ. മുഹമ്മദ് ബഷീർ, കാതിയോട് - സി.ടി വേലായുധൻ മാസ്റ്റർ എന്നിവരാണ് സ്ഥാനാർത്ഥികൾ.