കോഴിക്കോട്: കേരളത്തിലെ പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലാളികളോട് സർക്കാർ അനുവർത്തിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് കളക്ടറേറ്റിനു മുന്നിൽ മൺകലങ്ങളുമായി തൊഴിലാളികൾ ധർണ നടത്തി.
സർക്കാർ പ്രഖ്യാപിച്ച കൊവിഡ് ധനസഹായം വിതരണം ചെയ്യുക, ഒ.ഇ.സി ആനുകുല്യങ്ങൾ ഉടൻ നൽകുക, വിദ്യാഭ്യാസ സംവരണം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. സംസ്ഥാന വൈസ് പ്രസിഡന്റ് ആർ.നാരായണൻ ധർണ ഉദ്ഘാടനം ചെയ്തു. എം.പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. എം.വി.ഗണേഷൻ, പി.രാഘവൻ, എൻ.ഭാസ്കരൻ, സുനിൽ ഒഞ്ചിയം അനീസ് തോടന്നൂർ, ശ്രീനിവാസൻ, ഭാസ്കരൻ മുചുകുന്ന്, ശശി പുളക്കൽ എന്നിവർ പ്രസംഗിച്ചു.