സുൽത്താൻ ബത്തേരി: തിരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളായ ചീരാലിലും പുൽപള്ളിയിലും ബത്തേരി ബ്ലോക്ക് പഞ്ചായത്തിലെ നമ്പിക്കൊല്ലി, കൽപറ്റ ബ്ലോക്കിലെ ചാരിറ്റി ഡിവിഷനുകളിലും മത്സരിക്കാൻ കാർഷിക പുരോഗമന സമിതി നേതൃയോഗം തീരുമാനിച്ചു. പരമാവധി ഗ്രാമപഞ്ചായത്ത് വാർഡുകളിലും മത്സരിക്കും. മറ്റ് ഇടങ്ങളിൽ കർഷക താല്പര്യം സംരക്ഷിക്കുന്ന സ്ഥാനാർഥികളെ പിന്തുണയ്ക്കും. ഇതിനായി പി.എം.ജോയി ചെയർമാനായി അഞ്ച് അംഗ പാർലമെന്റ് ബോർഡ് രൂപവൽകരിച്ചു.
ഡോ: പി.ലക്ഷ്മണൻ, ഗഫൂർ വെണ്ണിയോട്, കെ.പി.യൂസഫ് ഹാജി, ടി.പി.ശശി എന്നിവരാണ് മറ്റ് അംഗങ്ങൾ. ഇതുമായി ബന്ധപ്പെട്ട കാർഷിക പുരോഗമന സമിതി ജില്ലാ നേതൃയോഗം
സംസ്ഥാന ചെയർമാൻ പി.എം.ജോയി ഉദ്ഘാടനം ചെയ്തു.
കാർഷിക പുരോഗമന സമിതി സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന അഡ്വ: പി.വേണുഗോപാലിന്റെ സ്മരണാർത്ഥം ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ തീരുമാനിച്ചു. യോഗത്തിൽ ഡോ: പി.ലക്ഷ്മണൻ അദ്ധ്യക്ഷത വഹിച്ചു.
ഫോട്ടോ
കാർഷിക പുരോഗമന സമിതിയുടെ ജില്ലാ നേതൃയോഗം ബത്തേരിയിൽ പി.എം.ജോയി ഉദ്ഘടനം ചെയ്യുന്നു