മാവൂർ: എസ്.എൻ.ഡി.പി യോഗം മാവൂർ യൂണിയനിൽ നിന്ന് എസ്. എൻ ട്രസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യൂണിയൻ പ്രസിഡന്റ് പി.സി. അശോകനും യൂണിയൻ സെക്രട്ടറി സത്യൻ മാസ്റ്റർക്കും യൂണിയൻ സ്വീകരണം നൽകി. വെള്ളിപറമ്പ് ശ്രീനാരായണ ഗുരു മന്ദിരം ഹാളിൽ ഒരുക്കിയ സ്വീകരണയോഗത്തിൽ യൂണിയൻ വൈസ് പ്രസിഡന്റ് ഭാസ്‌കരൻ, യൂണിയൻ കൗൺസിലർമാർ തുടങ്ങിയവർ സംബന്ധിച്ചു.