തിരുവമ്പാടി: എസ്.എൻ.ഡി.പി യോഗം 1270-ാം നമ്പർ തിരുവമ്പാടി ശാഖയുടെ ഇലഞ്ഞിക്കൽ ദേവീ ക്ഷേത്രത്തിലെ നാഗദൈവങ്ങളുടെ ആയില്യപൂജ 9ന് രാവിലെ 6.30 മുതൽ എൻ.എസ് രജീഷ് ശാന്തിയുടെ കാർമ്മികത്വത്തിൽ നടക്കും. കലിയുഗത്തിൽ രാഹുദോഷ നിവാരണത്തിനും മംഗല്യ സൗഭാഗ്യത്തിനും രോഗശാന്തിക്കും സൽസന്താന ലാഭത്തിനും നടത്തപ്പെടുന്നതാണ് ആയില്യ പൂജ. സർപ്പബലി -100, രാഹുപൂജ -100, നൂറും പാലും- 50, സർപ്പപൂജ -50. പൂജകൾ നടത്തുന്നതിന് 7034343470 എന്ന നമ്പറിൽ വിളിച്ചു മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. തിരുവമ്പാടി ശാഖ അംഗങ്ങളുടെ ഭവനങ്ങളിൽ പ്രസാദം എത്തിച്ചുനൽകുന്നതായിരിക്കും.