കോഴിക്കോട്: വിസ്ഡം ഇസ്‌ലാമിക് വിമൻസ് ഓർഗനൈസേഷന്റെ ടീൻ സ്‌ക്വയർ ജില്ലാ ഗേൾസ് മീറ്റിന് തുടക്കമായി. വിവിധ ജില്ലകളിൽ നടന്ന പരിപാടിയിൽ 700ലധികം വിദ്യാർത്ഥിനികൾ പങ്കെടുത്തു. ഹൈസ്‌കൂൾ , ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കാണ് പരിപാടി സംഘടിപ്പിച്ചത്. വിസ്ഡം ഇസ് ലാമിക് വിമൻസ് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് സഹ്റ സുല്ലമിയ്യ ഉദ്‌ഘാടനം ചെയ്തു. ആദ്യ സെഷനിൽ മുനവർ സ്വലാഹി , ഡോ.ഹിസാന ജഹാൻ എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു.