കോഴിക്കോട്: ആർ.ശങ്കർ ചരമവാർഷിക ദിനം ജില്ലാ കോൺഗ്രസ് കമ്മിറ്റി ആചരിച്ചു. അനുസ്മരണ സമ്മേളനം കെ.പി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. പത്രപ്രവർത്തകൻ, പത്രാധിപർ, പ്രഭാഷകൻ, എഴുത്തുകാരൻ, മികച്ച ഭരണാധികാരി തുടങ്ങി നിരവധിയായ വിശേഷണങ്ങൾക്ക് ഉടമയാണ് ആർ. ശങ്കറെന്ന് സിദ്ദിഖ് പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് യു. രാജീവൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. കെ.പ്രവീൺ കുമാർ, സുനിൽ മടപ്പള്ളി, ചോലക്കൽ രാജേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.