കോഴിക്കോട്: ജില്ലയിൽ കൊവിഡ് രോഗികൾ കൂടുന്നത് ആശങ്ക ഉയർത്തുന്നു. വെള്ളിയാഴ്ച 763 പേർക്കാണ് രോഗം സ്ഥിരീകരിച്ചതെങ്കിൽ ഇന്നലെ 971 ആയി ഉയർന്നു.
വിദേശത്ത് നിന്നെത്തിയ രണ്ടുപേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നുളള 19 പേർക്കും രോഗം സ്ഥിരീകരിച്ചു. 19 പേരുടെ ഉറവിടം വ്യക്തമല്ല. 931 പേർ സമ്പർക്കത്തിലൂടെയാണ് രോഗികളായത്.8 ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചു. 7315 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. 9179 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്.125 കോഴിക്കോട് സ്വദേശികൾ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്.
കോഴിക്കോട് കോർപ്പറേഷൻ പരിധിയിലാണ് ഇന്നലെയും കൂടുതൽ രോഗികൾ. ഇതര സംസ്ഥാനത്ത് നിന്നെത്തിയ നാല് പേരും ഉറവിടം വ്യക്തമല്ലാത്ത അഞ്ച് പേരും സമ്പർക്കം വഴിയുള്ള 302 പേരും ഉൾപ്പെടെ 311 പേരാണ് കോഴിക്കോട് കോർപ്പറേഷനിൽ മാത്രം രോഗികളായത്. അതെസമയം ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സികൾ എന്നിവിടങ്ങളിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 649 പേർ രോഗമുക്തരായത് ആശ്വാസമായി.
ചികിത്സയിലുള്ളവർ
കോഴിക്കോട് മെഡിക്കൽ കോളേജ് - 269
ഗവ. ജനറൽ ആശുപത്രി - 160
ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എൽ.ടി.സി - 99
കോഴിക്കോട് എൻ.ഐ.ടി എഫ്.എൽ.ടി. സി - 106
ഫറോക്ക് എഫ്.എൽ.ടി.സി - 119
എൻ.ഐ.ടി മെഗാ എഫ്.എൽ.ടി. സി - 117
മണിയൂർ നവോദയ എഫ്.എല്‍.ടി. സി - 100
അമൃത എഫ്.എൽ.ടി.സി. കൊയിലാണ്ടി - 94
കെ.എം.സി.ടി നഴ്‌സിംഗ് ഹോസ്റ്റൽ, പൂളാടിക്കുന്ന്- 101
എം.എം.സി നഴ്‌സിംഗ് ഹോസ്റ്റൽ - 220
വീടുകളിൽ ചികിത്സയിലുള്ളവർ - 5632
പഞ്ചായത്ത് കെയർ സെന്ററുകൾ - 195