kunnamangalam-news
കാരക്കുന്നുമ്മൽ കുടിവെള്ള ടാങ്കിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ എം ബാബുമോൻ നിർവഹിക്കുന്നു

കുന്ദമംഗലം: ഗ്രാമപഞ്ചായത്ത്‌ 23ാം വാർഡിലെ നവീകരിച്ച കാരക്കുന്നുമ്മൽ കുടിവെള്ള ടാങ്ക് ഉദ്ഘാടനം വാർഡ് മെമ്പർ എം.ബാബുമോൻ നിർവഹിച്ചു. കെ.കെ ഷമീൽ അദ്ധ്യക്ഷത വഹിച്ചു. ഒ ഹുസൈൻ, പി .എൻ ശശിധരൻ മാസ്റ്റർ, മായിൻ ഹാജി, ഒ.എം .റഷീദ്, കെ.കെ .ജമീലടീച്ചർ, കോണിക്കൽ സുബ്രഹ്മണ്യൻ,എ .നാസർ, കെ .കെ .ഫൈസൽ കെ .ബാബു, പി .അർഷാദ്, കെ.കെ ഷംസു, കെ .സാറ, കെ.കെ സുബൈദ, ഇക്ക അസീസ് എന്നിവർ പങ്കെടുത്തു.