വടകര: പിരിഞ്ഞു പോകുന്നവർക്ക് യാത്രയയപ്പ് നല്കുന്നത് നാട്ടുനടപ്പാണെങ്കിൽ അഴിയൂർ പഞ്ചായത്തിൽ നടന്നത് ഒരു പുതുമയായ നടപടി. കഴിഞ്ഞ 3 വർഷമായി പഞ്ചായത്തിൽ ജോലി ചെയ്ത്തിരുന്ന സെക്രട്ടറി ടി ഷാഹുൽ ഹമീദിന് അനുമോദനവും മൊമെന്റോയും നല്കിയാണ് ഭരണസമിതി അംഗങ്ങളുടെ പിരിഞ്ഞ് പോക്ക്. ഭരണ സമിതിക്ക് വേണ്ടി മൊമന്റോ പഞ്ചായത്ത് പ്രസിഡന്റ് വി.പി ജയൻ നല്കി.
വാർഡുകളിലെ ഓരോ മെമ്പർമാർക്കൊപ്പം എല്ലാ പരിപാടികളിലും സജീവമായിരുന്നു ഷാഹുൽ ഹമീദ്.
പഞ്ചായത്ത് ഭരണസമിതിക്ക് പേരും പെരുമയും ഉണ്ടാക്കി കൊടുക്കുന്നതിന് ഭരണസമിതിയുമായി ചേർന്ന് പ്രവർത്തിച്ച ഇദ്ദേഹം മറ്റു ഉദ്യോഗസ്ഥരിൽ നിന്നും വ്യത്യസ്ഥനാവുകയായിരുന്നു.
പഞ്ചായത്ത് വികസന പ്രവർത്തന വാർത്തകളിലും ടി ഷാഹുൽ നിറഞ്ഞു നിന്നു.
പ്രസിഡന്റ് മാറി വന്നപ്പോഴും സെക്രട്ടറിയുടെ നടപടികൾക്ക് വൃത്യാസമൊന്നും കണ്ടില്ല. സംസ്ഥാന തലത്തിൽ നിരവധി അംഗീകാരങ്ങൾക്കും അദ്ദേഹം അർഹനായിട്ടുണ്ട്.