തിരുവമ്പാടി: ശ്രീനാരായണീയരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ മഹാനായ ആർ.ശങ്കറിന്റെ ചരമ വാർഷികം എസ്.എൻ.ഡി.പി യോഗം തിരുവമ്പാടി യൂണിയന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു. അനുസ്മരണയോഗം വൈസ് പ്രസിഡന്റ് എം.കെ. അപ്പുക്കുട്ടൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഗിരി പാമ്പനാൽ അദ്ധ്യക്ഷനായിരുന്നു. വനിതാസംഘം യൂണിയൻ പ്രസിഡന്റ് രാധാമണി, സെക്രട്ടറി സലില ഗോപിനാഥ് എന്നിവർ സംസാരിച്ചു. സെക്രട്ടറി പി.എ. ശ്രീധരൻ സ്വാഗതവും മധു നന്ദിയും പറഞ്ഞു.