hariya-li
വടകര നഗരസഭ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പിറകുവശത്തായി മിയാവാക്കി പച്ചത്തുരുത്തിന് തൈകൾ നടുന്നതിന് തുടക്കമിട്ടപ്പോൾ

വടകര: നഗരസഭ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പിറകുവശത്തായി 50 സെന്റ് സ്ഥലത്ത് മിയാവാക്കി വനവത്കരണത്തിന് ഹരിത കർമ്മസേനയുടെ ഗ്രീൻ ആർമി കുടുംബശ്രീ ഹരിത സംരംഭക യൂണിറ്റ് രംഗത്ത്.

ജപ്പാൻ സസ്യശാസ്ത്രജ്ഞൻ അകിര മിയാവാക്കി സസ്യ - വൃക്ഷങ്ങൾ കൊണ്ട് കൃത്രിമവനം സൃഷ്ടിക്കുന്ന മാതൃകയിലാണ് പച്ചത്തുരുത്തിനുള്ള യജ്ഞം. ഒരു മീറ്റർ ആഴത്തിലും ചതുരത്തിലും കുഴിയെടുത്ത് വളമിട്ട് വിവിധതരം വൃക്ഷത്തൈകൾ നട്ടു പിടിപ്പിക്കുകയാണിവിടെ. തേക്ക്, മഹാഗണി, പ്ലാവ്, മാവ്, മുരിങ്ങ തുടങ്ങി ഇരുന്നൂറോളം വിവിധ ഇനങ്ങളിൽപ്പെട്ട തൈകളാണ് നടുന്നത്.

പ്രദേശവാസിയും പരിസ്ഥിതിസ്നേഹിയുമായ എൻ വി അബ്ദുൽ ജബ്ബാർ ആദ്യതൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു. ഗ്രീൻ ആർമി സെക്രട്ടറി വി. പി.സിന്ധു, പ്രസിഡന്റ് എം. പി. രജീഷ, ഡോ.എസ്.സുനിത, ടി.ലക്ഷ്മണൻ, കോ ഓർഡിനേറ്റർ മണലിൽ മോഹനൻ, എം.അചിന്ത്‌, എസ്.ആർ.റിജേഷ്, പി.വി.ഷാജി തുടങ്ങിയവരും വിവിധയിനം തൈകൾ നട്ടു.