news
ഗിരീഷ് കാരക്കുറ്റി

കൊടിയത്തൂർ: ഗ്രാമപഞ്ചായത്ത് സ്‌കിൽ ഡെവലപ്‌മെന്റ് മൾട്ടിപർപ്പസ് ഇൻഡസ്ട്രിയൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി ഭരണസമിതിയെ തെരഞ്ഞെടുത്തു.ഗിരീഷ് കാരക്കുറ്റിയെ പ്രസിഡന്റായും സനോജ് ഫൈസലിനെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു. എ.പി.കബീർ, അനിൽ സി.വി., കെ.സി.മമ്മദ് കുട്ടി, രാജൻ അടുപ്പശ്ശേരി, നൂർജഹാൻ മന്നിങ്ങതൊടി എന്നിവരാണ് ഭരണസമിതി അംഗങ്ങൾ. ജില്ലാ വ്യവസായ കേന്ദ്രം സീനിയർ സഹകരണ ഇൻസ്‌പെക്ടർ (കോഴക്കോട്) രാജേഷ്. സി. ടി തെരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി.