raghavan
m.k.raghavan

കോഴിക്കോട്: പത്ത് ഹജ്ജ് യാത്രാ കേന്ദ്രങ്ങളിൽ കോഴിക്കോടിനെ ഉൾപ്പെടുത്താത്തത് അംഗീകരിക്കാനാവില്ലെന്ന് എം.കെ രാഘവൻ എം.പി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്റി മുക്താർ അബ്ബാസ് നഖ്‌വി, വ്യോമയാനമന്ത്റി ഹർദീപ് സിംഗ് പുരി എന്നിവർക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി.

കേരളത്തിലെ ഹജ്ജ് തീർത്ഥാടകരിൽ 90 ശതമാനവും മലബാറിൽ നിന്നുള്ളവരാണ്. തമിഴ്‌നാട്ടിൽ നിന്ന് മൊത്തം 3000 തീർത്ഥാടകരുള്ളപ്പോൾ മലബാറിൽ മാത്രം ഒൻപതിനായിരത്തിൽ കൂടുതൽ പേരുണ്ട്. തീർത്ഥാടകരുടെ സൗകര്യം പരിഗണിച്ച് സ്ഥിരം ഹജ്ജ് ഹൗസ് സംവിധാനം ഉപയോഗപ്പെടുത്തി ഹജ്ജ് സർവീസ് കരിപ്പൂരിലേക്ക് മാ​റ്റാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു.

മൂവായിരം ഹജ്ജ് യാത്രക്കാർക്ക് താമസിക്കാൻ സൗകര്യമുണ്ട് ഹജ്ജ് ഹൗസിൽ. അതേസമയം, കൊച്ചിയിൽ അതില്ല. പത്ത് കോടി ചെലവഴിച്ച് ഇവിടെ വനിത തീർത്ഥാടകർക്ക് സൗകര്യങ്ങൾ

ഒരുക്കുന്നുണ്ടെന്നും എം.പി സൂചിപ്പിച്ചു.