kovid

കോഴിക്കോട്: ജില്ലയ്ക്ക് ഇന്നലെ ആശ്വാസ ദിനമായി. കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത് 575 പേർക്ക് മാത്രം. എന്നാൽ സമ്പർക്ക വ്യാപനം കുറയുന്നില്ല. 557പേരാണ് സമ്പർക്കത്തിലൂടെ രോഗികളായത്. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 5 പേർക്ക് പോസിറ്റീവായി. 13 പേരുടെ ഉറവിടം വ്യക്തമല്ല. 4677 പേർ പരിശോധന നടത്തി. 8918 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. 3 ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ചികിത്സയിലിരുന്ന 825 പേർ കൂടി രോഗമുക്തരായി.

ഉറവിടം വ്യക്തമല്ലാത്തവർ

കോഴിക്കോട് കോർപ്പറേഷൻ - 8 (ബേപ്പൂർ), ആയഞ്ചേരി - 1, ചെറുവണ്ണൂർ ആവള - 1, ഫറോക്ക് - 1, കടലുണ്ടി - 1, ഒളവണ്ണ - 1.

സമ്പർക്കം

കോഴിക്കോട് കോർപ്പറേഷൻ - 122 ( ഗോവിന്ദപുരം, അരക്കിണർ, നല്ലളം, കോട്ടൂളി, മാങ്കാവ്, ചേവായൂർ, വെസ്റ്റ്ഹിൽ, പുതിയങ്ങാടി, എലത്തൂർ, കൊളത്തറ, നടക്കാവ്, കുണ്ടുങ്ങൽ, കൊമ്മേരി, മൈലാമ്പാടി, ജയിൽ റോഡ്, കാരപ്പറമ്പ്, ഈസ്റ്റ്ഹിൽ, പന്നിയങ്കര, വട്ടക്കിണർ, വേങ്ങേരി, മാത്തോട്ടം, ചാലപ്പുറം, കാളൂർ റോഡ്, പുതിയപാലം, ചേവായൂർ, മേരിക്കുന്ന്, മീഞ്ചന്ത,പുതിയറ, കാളാണ്ടിത്താഴം, ഭരതൻ ബസാർ, തിരുത്തിയാട്, വളയനാട്, കല്ലായി, ബേപ്പൂർ, ചെറുവണ്ണൂർ, ഡിവിഷൻ 52, 56, 58), വടകര - 47, മരുതോങ്കര - 31, പെരുമണ്ണ - 20, ഉള്ള്യേരി - 18, ചേളന്നൂർ - 15, ഏറാമല - 14, കാക്കൂർ - 14, കൊയിലാണ്ടി - 14, കോടഞ്ചേരി - 12, തലക്കുളത്തൂർ - 12, ചങ്ങരോത്ത് - 11, ചേമഞ്ചേരി - 11, മാവൂർ - 11, ഉണ്ണിക്കുളം - 10, കായക്കൊടി - 9, കൊടുവളളി - 9, ഒളവണ്ണ - 9, രാമനാട്ടുകര - 9, ചക്കിട്ടപാറ - 8, കാവിലുംപാറ - 8, ഒഞ്ചിയം - 8, താമരശ്ശേരി - 8, അത്തോളി - 7, ചെങ്ങോട്ടുകാവ് - 7, പയ്യോളി - 7, പെരുവയൽ - 6, ബാലുശ്ശേരി - 5.