പേരാമ്പ്ര : കൃഷിയോടുള്ള ആഭിമുഖ്യം വളർത്തിക്കൊണ്ടു വരുക എന്ന ലക്ഷ്യത്തോടെ പേരാമ്പ്ര റോട്ടറി ക്ലബ്ബ് ആരംഭിക്കുന്ന കീടനാശിനിരഹിത പച്ചക്കറി കൃഷി പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി പേരാമ്പ്ര ഹയർ സെക്കൻഡറി സ്‌ക്കൂൾ റിട്ട. പ്രിൻസിപ്പാൾ ശാന്തകുമാരി ടീച്ചർ പദ്ധതിയിൽ ഉൾപ്പെട്ട അംഗങ്ങൾക്ക് ശാസ്ത്രീയമായി ഗ്രോബാഗ് കൃഷി ചെയ്യുന്നതിനെ പറ്റി ക്ലാസ്സെടുത്തു.

സൂം മീറ്റിങ്ങിലൂടെ നടത്തിയ പരിശീലന പരിപാടിയിൽ പ്രസിഡന്റ് അതുല്യ വാര്യർ ആദ്ധ്യക്ഷത വഹിച്ചു. പുജാ ഷിംജിത്ത്, കെ. ജയരാജൻ, മാത്തുക്കുട്ടി ആന്റണി, രാജലക്ഷ്മി എന്നിവർ പ്രസംഗിച്ചു. കാർത്തിക്ക്, ജോബിൻ കൃഷ്ണ എന്നിവർ അവലോകനം ചെയ്തു. റോട്ടറി സെക്രട്ടറി എൻ.പി. സുധീഷ്, എൻ.കെ. മൂസ്സ, ടി.പി. അബ്ദുൾ റഷീദ് തുടങ്ങിയവർ പങ്കെടുത്തു.