കൊയിലാണ്ടി: മുൻ മുഖ്യമന്ത്രിയും എസ്.എൻ. ഡി. പി യോഗം ജനറൽ സെക്രട്ടറിയും കെ.പി.സി.സി പ്രസിഡന്റുമായിരുന്ന ആർ. ശങ്കറിന്റെ 48-ാം ചരമ വാർഷികം എസ്.എൻ. ഡി. പി യോഗം കൊയിലാണ്ടി യൂണിയന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു. അനുസ്മരണ സമ്മേളനം യൂണിയൻ പ്രസിഡന്റ് പറമ്പത്ത് ദാസൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ കൗൺസിലർ സുരേഷ് മേലേപ്പുറത്ത് അദ്ധ്യക്ഷത വഹിച്ചു. യോഗം ഡയറക്ടർ ബോർഡ് അംഗം കെ.കെ. ശ്രീധരൻ സ്വാഗതം പറഞ്ഞു.