പേരാമ്പ്ര: മലയോര വിനോദസഞ്ചാര കേന്ദ്രമായ കരിയാത്തും പാറയിൽ ടൂറിസ്റ്റ് ഗൈഡുകളെ നിയമിക്കണമെന്ന ആവശ്യം ശക്തമാവുന്നു. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവു ലഭിച്ചതോടെ ഇവിടെ നൂറുകണക്കിന് സന്ദർശകരാണ് ദിവസവും എത്തുന്നത്. കഴിഞ്ഞ ദിവസം വെള്ളക്കെട്ടിൽ മുങ്ങി പോയ കുട്ടികളെ രക്ഷിക്കാൻ ശ്രമിയ്ക്കവെ ഒരാൾ മരണപ്പെട്ടിരുന്നു. കല്ലായിയിൽ നിന്നും എത്തിയ 15 പേരടങ്ങുന്ന സംഘത്തിലെ കുട്ടികൾ വെള്ളക്കെട്ടിൽ മുങ്ങി പോവുകയായിരുന്നു.
ഇവിടെയത്തുന്ന സന്ദർശരുടെ കൃത്യമായ വിവരം ലഭിയ്ക്കാത്തതും അപകടങ്ങൾ കൂടാൻ ഇടയാക്കുന്നുണ്ട്.