പേരാമ്പ്ര: ചെമ്പനോടയിൽ നാടിനെ നടുക്കിയ യുവാവിന്റെ കൊലപാതകത്തിൽ ബന്ധു അറസ്റ്റിലായി. ചെമ്പനോട സ്വദേശി ചാക്കോ (56 ) യെയാണ് അറസ്റ്റ് ചെയ്തത് .കിഴക്കരകാട്ട് ഷിജോയെന്ന ഉണ്ണി (35 ) യാണ് മരിച്ചത്. ഞായറാഴ്ച.കാലത്തായിരുന്നു സംഭവം. കാട്ടിലൂടെ രക്ഷപ്പെട്ട പ്രതിയെ കുറ്റ്യാടിയിൽ വെച്ചാണ് സബ് ഇൻസ്പക്ടർ എ.കെ ഹസ്സന്റെ നേതൃത്വത്തിൽ ഞായറാഴ്ച വൈകീട്ട് കസ്റ്റഡിയിലെടുത്തത്. പ്രതിയുടെ അറസ്റ്റ് രാത്രി 9 മണിയോടെ രേഖപ്പെടുത്തുകയായിരുന്നു. ബന്ധുക്കൾ തമ്മിലുള്ള സ്വത്ത് തർക്കമാണ് സംഭവത്തിന് പിന്നിലെന്ന് പറയുന്നു .