കോഴിക്കോട്: ജില്ലയിൽ കൊവിഡ് വ്യാപനം വീണ്ടും കുറഞ്ഞു. ഇന്നലെ 479 പോസിറ്റീവ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. സമ്പർക്കം വഴി 446 പേർക്കാണ് രോഗം ബാധിച്ചത്. 16 പേരുടെ ഉറവിടം വ്യക്തമല്ല.
വിദേശത്ത് നിന്ന് എത്തിയ അഞ്ചു പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നവരിൽ 12 പേർക്കും പോസിറ്റീവായി. കഴിഞ്ഞ 24 മണിക്കൂറിൽ 4,993 പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 8781 ആയി. 5 ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ചികിത്സയിലായിരുന്ന 618 പേർ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു.
വിദേശത്ത് നിന്ന് എത്തിയവർ
നാദാപുരം 3, ചങ്ങരോത്ത് 1, രാമനാട്ടുകര 1.
ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ
കൊയിലാണ്ടി 2, നാദാപുരം 2, പേരാമ്പ്ര 2, കോഴിക്കോട് കോർപ്പറേഷൻ 1, ചങ്ങരോത്ത് 1, ചോറോട് 1,
കൊടുവളളി 1, ഉള്ള്യേരി 1, വടകര 1.
ഉറവിടം വ്യക്തമല്ലാത്തവർ
കോഴിക്കോട് കോർപ്പറേഷൻ 3, ഫറോക്ക് 2, പേരാമ്പ്ര 2, ചെറുവണ്ണൂർ ആവള 1, കുന്ദമംഗലം 1,
മുക്കം 1, നാദാപുരം 1, നരിപ്പറ്റ 1, നൊച്ചാട് 1, പുതുപ്പാടി 1, രാമനാട്ടുകര 1, വടകര 1.
സമ്പർക്കം വഴി
കോഴിക്കോട് കോർപ്പറേഷൻ 119, രാമനാട്ടുകര 35, ചങ്ങരോത്ത് 26, പുതുപ്പാടി 23, നരിപ്പറ്റ 18, നാദാപുരം 17, കുറ്റിയാടി 16, വാണിമേൽ 16, അഴിയൂർ 15, ചോറോട് 14, ഫറോക്ക് 13, വില്യാപ്പളളി 13,
പെരുവയൽ 10, കക്കോടി 9, നൊച്ചാട് 6, ഒളവണ്ണ 6, കിഴക്കോത്ത് 5, കൊയിലാണ്ടി 5.