വടകര: അഴിയൂർ തീരപ്രദേശങ്ങളിൽ കൊവിഡിനെ തുരത്താൻ തീര നടത്തം സംഘടിപ്പിച്ചു.
ജില്ലാ ഭരണകൂടത്തിന്റെ വിവര-വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ഉദ്യോഗസ്ഥൻമാരുടെ നേതൃത്വത്തിലാണ് തീര നടത്തം നടത്തിയത്. പഞ്ചായത്തിൽ ആകെയുള്ള 571 കേസുകളിൽ 50% വും തീരദേശ പ്രദേശങ്ങളായ 1, 12, 13, 14, 15, 16, 18 എന്നീ വാർഡുകളിലാണ്. ഹാർബറിലെ ബീച്ചൂമ്മ പള്ളിക്ക് സമീപത്ത് ചോമ്പാൽ പൊലീസ് സി.ഐ. ടി.എൻ സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. സെക്ടറർ മജിസ്ട്രേറ്റ് ഒ.കെ പ്രിയേഷ്, അഴിയൂർ പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽഹമീദ് എന്നിവർ നേതൃത്വം നൽകി.
ഹാർബർ പരിസരം, ഒ.ടി മുക്ക്, കാപ്പുഴക്കൽ ബീച്ച്, എരിക്കിൽ, കോട്ടി കൊല്ലൻ എന്നീ കേന്ദ്രങ്ങളിലെ ബോധവത്ക്കരണത്തിന് ശേഷം പൂഴീത്തല ബീച്ചിൽ സമാപിച്ചു. ജില്ലാ ഭരണകൂടത്തിന്റെ ഇൻസ്റ്റാന്റ് വീഡിയോ പ്രദർശനം, സർക്കിൾ മീറ്റിംഗ്, കുടുംബശ്രീ പ്രവർത്തകർക്കായി ബീച്ച് മീറ്റിംഗ്, വീടുകൾ, കടകൾ എന്നിവിടങ്ങളിലാണ് ബോധവൽക്കരണം. ടീച്ചർമാരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പ്രത്യേക ക്ലാസുകൾ നല്കി. പൊലീസ്, കൊവിഡ് ചുമതലയുള്ള അദ്ധ്യാപകർ, ആരോഗ്യ വകുപ്പ് ജീവനക്കാർ, പഞ്ചായത്ത് ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രവർത്തകർ,കൊവിഡ് ബ്രീഗേഡുമാർ, ആർ.ആർ.ടി.മാർ തുടങ്ങിയവർ പങ്കെടുത്തു.
ചോമ്പാല എസ്.ഐ അബ്ദുൽ സലാം, കെ.എച്ച്.ഐ മാരായ സി. റീന, ദിപിന, വി.ഇ.ഒ എം.വി സിദ്ധിഖ്, സി.ഡി.പി ചെയർ പെഴ്സൺ ബിന്ദു ജയ്സൺ, അദ്ധ്യാപകരായ കെ. ദീപ് രാജ്, കെ.പി പ്രീജീത്ത് കുമാർ, രാഹുൽ ശിവ, സി.കെ സാജിദ്, ആർ.പി റിയാസ്, കെ.പി സോന, രതിഷ്, കെ. സജേഷ് കുമാർ,, കെ. ഷമീന, പി.പി ഷഫീല, ശീമ ,വി.പി റജീന, ബ്രിഗേഡുമാരായ രാഗേഷ്, കെ. വിപിൻ, കെ.കെ രാജേഷ്, ഷംസീർ ചോമ്പാല, ഉനൈസ് മാളിയക്കൽ, ഇ.ടി ഷിജു, എൻ. റാഷിദ് , ഇഖ്ബാൽ എ കെ എന്നിവർ പ്രസംഗിച്ചു. പ്രത്യേക യൂണിഫോം ധരിച്ചു കൊണ്ടുള്ള ഉദ്യോഗസ്ഥരുടെ തീര നടത്തം ആകർഷണീയമായിരുന്നു.