police
ഉദ്ഘാടനവും കാത്ത്ചോമ്പാല പൊലീസ് സ്റ്റേഷൻ കെട്ടിടം

വടകര : ചോമ്പാല പൊലീസ് സ്റ്റേഷന് സ്വന്തമായൊരു കെട്ടിടം പണിതിട്ടും തുറക്കുന്നത് നീളുന്നു.

അഴിയൂർ കൃഷിഭവൻ കെട്ടിടത്തിന് മുകളിൽ പരിമിതമായ സൗകര്യങ്ങളിലാണ് പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്.

കുഞ്ഞിപ്പള്ളി ഹെൽത്ത് സെന്ററിന് സമീപമാണ് പുതിയ കെട്ടിടം. ശിശുസൗഹൃദകേന്ദ്രം ഉൾപ്പെടെ സ്റ്റേഷൻ ഓഫീസർക്കും പ്രിൻസിപ്പൽ എസ് ഐക്കും പ്രത്യേകം മുറികളും ലോക്കപ്പും പൊലീസുകാർക്കുള്ള വിശ്രമ മുറിയുമടക്കം ആധുനിക സൗകര്യങ്ങളോടെയാണ് കെട്ടിടം പണിതത്.

കൊവിഡ് പാശ്ചാത്തലത്തിൽ സാമൂഹിക അകലം പോലും പാലിക്കാൻ കഴിയാത്ത സ്റ്റേഷനാണ് നിലവിലുള്ളത്. പലപ്പോഴും മുപ്പത്തിയഞ്ചോളം പൊലീസുകാരെയും സന്ദർശകരേയും സ്റ്റേഷന് ഉൾക്കൊള്ളാൻ പോലും കഴിയാത്ത അവസ്ഥയാണ്.

നാദാപുരം റോഡ്, മുക്കാളി, മാഹി എന്നീ മൂന്ന് റെയിൽവേസ്റ്റേഷനുകൾ, ചോമ്പാല തുറമുഖം, മാഹിയുമായി അതിർത്തി പങ്കിടുന്ന പ്രദേശം എന്നിവയെല്ലാം സ്റ്റേഷൻ പരിധിയിലുണ്ട്‌.

പുതിയ കെട്ടിടത്തിലേക്ക് ഇരുഭാഗങ്ങളിൽ നിന്നും പ്രവേശിക്കാൻ സൗകര്യത്തിലുള്ള റോഡ് കുണ്ടും കുഴിയുമായി കിടക്കുന്നതിന് പരിഹരിക്കപ്പെടേണ്ടതുണ്ട്. കൂടാതെ ആവശ്യമായ ഫർണ്ണിച്ചറുകളും എത്താനുണ്ട്. പഞ്ചയാത്ത് തിരഞ്ഞെടുപ്പിനു മുമ്പേയെങ്കിലും കെട്ടിടം തുറക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് താലൂക്ക് വികസന സമിതി അംഗം പ്രദീപ് ചോമ്പാല ആവശ്യപ്പെട്ടു.